Wednesday 5 December 2012

ഒരു പുതിയ തുടക്കം

തിരക്കുകല്‍ക്കിടയിലെവിടെയോ കൈമോശം വന്ന "എഴുതുവാനുള്ള ത്വര" യെ മടക്കി വിളിച്ചു അക്ഷരങ്ങള്‍ കോര്‍ത്തിണക്കി വാക്കുകളും വാചകങ്ങളും വരയ്ക്കാന്‍  ശ്രെമിക്കുകയാണ് . 
ചെയ്യുന്നതും പറയുന്നതും എല്ലാം ശരി എന്നൊന്നും അവകാശപ്പെടുന്നില്ല.ഒന്നും അറിയാവുന്നത്‌ കൊണ്ടും അല്ല, പറയുവാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. എങ്കിലും എനിക്ക് നല്ലതെന്ന് തോന്നുനത് ഞാന്‍ ഉറക്കെ വിളിച്ചു പറയും . സത്യത്തിന്റെ മറയില്ലാത്ത നേര്‍ക്കാഴ്ചകള്‍ പലരുടെയും പുഞ്ചിരിക്ക് കോട്ടം വരുത്തിയേക്കാം. അറിയുവാനുള്ള ജിജ്ഞാസയും പറയുവാനുള്ള താല്‍പര്യവും വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ വരാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട് .
എല്ലാവരുടെയും അതിരുകളില്ലാത്ത സഹകരണവും സ്നേഹവും ആവശ്യമാണ് .സദ്‌ ഉദ്ധെശത്തോടെ യുള്ള വിമര്‍ശനങ്ങള്‍ 
സഹിഷ്ണുതയോടെ തന്നെ സ്വീകരിക്കും. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുവാന്‍ ശ്രെമിക്കും .പുതിയ മേഖലയില്‍ ഞാനും ഒരു ബ്ലോഗ്ഗര്‍ ആകാന്‍ യത്നിക്കുകയാണ് .അനുഗ്രഹങ്ങള്‍ ഉണ്ടാകും എന്നാ പ്രതീക്ഷയോടെ .. 

ഏകലവ്യന്‍

11 comments:

  1. ബ്ലോഗുലകത്തിലേയ്ക്ക് സ്വാഗതം

    നിറയെ വായിക്കയും എഴുതുകയും ചെയ്യുക

    ആശംസകള്‍

    (ഫോളോവര്‍ ഗാഡ്ജറ്റ് തുറന്നാല്‍ നല്ലത്. അല്ലെങ്കില്‍ സ്ഥിരമായി വരവ് ചിലപ്പോള്‍ നടന്നെന്ന് വരില്ല)

    ReplyDelete
  2. എല്ലാവിധ ഭാവുകങ്ങളും പ്രിയ കൂട്ടുകാരാ..

    ReplyDelete
  3. ഇവിടെ തള്ള വിരല്‍ അറുത്തു മാറ്റാന്‍ ആരും വരില്ല ..ധൈര്യമായി എഴുതൂ

    ReplyDelete
  4. എന്‍റെ ബ്ലോഗിന് ആദ്യ കമന്റു നല്‍കിയ അജിത്‌ എട്ടന് ഒരായിരം നന്ദി..
    അതുപോലെ തന്നെ Rajeev Elanthoor നും, ഒറ്റയാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...
    തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു ....

    ReplyDelete
  5. എല്ലാവിധ ആശംസകളും നേരുന്നു....
    സ്നേഹത്തോടെ,
    കണ്ണൂര്‍ പാസ്സെഞ്ചര്‍

    ReplyDelete
  6. തീര്‍ച്ചയായും ഞാന്‍ കൂടെ ഉണ്ടാവും എന്നാരോ പ്രതീക്ഷയോടെ മുന്നോട്ട്
    പോവുക...ഒരു ദൈര്യത്തിനു എന്റെരൂ ഫോട്ടോ കയ്യില്‍ വെച്ചോളൂ !!
    ഈ എഴുത്തില്‍ ഒരു പരിചയമുള്ള വാസന അനുഭവപെടുന്നു......!
    എനിവേ ഇമ്മിണി ബല്യ ആശംസകള്‍
    സസ്നേഹം അസ്രുസ്
    ....
    ..
    .
    ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുമല്ലോ !!
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    ഒരു പാവം പുലി ........മ്യാവൂ !!
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
    http://mablogwriters.blogspot.com/

    ReplyDelete
  7. നല്ല തുടക്കം എല്ലാ ഭാവുകങ്ങളും

    ReplyDelete
  8. സുസ്വാഗതം ബൂലോഗത്തേയ്ക്ക്..

    ReplyDelete
  9. ബൂലോകത്തേയ്ക്ക് സ്വാഗതം.

    എഴുതി തുടങ്ങിക്കോളൂ... ആശംസകള്‍!

    ReplyDelete
  10. പഴയപോലെ വായനയില്ല ഇപ്പോള്‍. എന്നാലും എഴുതിയാല്‍ വായിക്കാന്‍ ശ്രമിക്കാം....

    ആശംസകളോടെ

    പറ്റുമെങ്കില്‍ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് മാറ്റൂ

    ReplyDelete
  11. കണ്ണൂര്‍ പാസ്സെഞ്ചറില്‍ കയറി ഇവിടെ ഇറങ്ങിയതാണ്. ആദ്യ പോസ്റ്റ്‌ നന്നായി. ഇനിയും എഴുതുക. ഞാനും താങ്കളെ പോലെ തുടക്കക്കാരനാണ്. വായിച്ചു നോക്കുക- http://hellomrnijinp.wordpress.com/

    ReplyDelete