Wednesday 5 December 2012

ഒരു പുതിയ തുടക്കം

തിരക്കുകല്‍ക്കിടയിലെവിടെയോ കൈമോശം വന്ന "എഴുതുവാനുള്ള ത്വര" യെ മടക്കി വിളിച്ചു അക്ഷരങ്ങള്‍ കോര്‍ത്തിണക്കി വാക്കുകളും വാചകങ്ങളും വരയ്ക്കാന്‍  ശ്രെമിക്കുകയാണ് . 
ചെയ്യുന്നതും പറയുന്നതും എല്ലാം ശരി എന്നൊന്നും അവകാശപ്പെടുന്നില്ല.ഒന്നും അറിയാവുന്നത്‌ കൊണ്ടും അല്ല, പറയുവാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. എങ്കിലും എനിക്ക് നല്ലതെന്ന് തോന്നുനത് ഞാന്‍ ഉറക്കെ വിളിച്ചു പറയും . സത്യത്തിന്റെ മറയില്ലാത്ത നേര്‍ക്കാഴ്ചകള്‍ പലരുടെയും പുഞ്ചിരിക്ക് കോട്ടം വരുത്തിയേക്കാം. അറിയുവാനുള്ള ജിജ്ഞാസയും പറയുവാനുള്ള താല്‍പര്യവും വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ വരാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട് .
എല്ലാവരുടെയും അതിരുകളില്ലാത്ത സഹകരണവും സ്നേഹവും ആവശ്യമാണ് .സദ്‌ ഉദ്ധെശത്തോടെ യുള്ള വിമര്‍ശനങ്ങള്‍ 
സഹിഷ്ണുതയോടെ തന്നെ സ്വീകരിക്കും. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുവാന്‍ ശ്രെമിക്കും .പുതിയ മേഖലയില്‍ ഞാനും ഒരു ബ്ലോഗ്ഗര്‍ ആകാന്‍ യത്നിക്കുകയാണ് .അനുഗ്രഹങ്ങള്‍ ഉണ്ടാകും എന്നാ പ്രതീക്ഷയോടെ .. 

ഏകലവ്യന്‍